തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്നും കനത്ത മഴ ലഭിക്കുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള തീരത്ത് മത്സ്യ ബന്ധനത്തിനുളള വിലക്ക് തുടരുകയാണ്. ജൂണ്‍ പതിനൊന്ന് വരെയാണ് മത്സ്യബന്ധനത്തിന് വിലക്ക്. കേരളത്തില്‍ കാലവര്‍ഷം മെയ് 29ന് എത്തിയെങ്കിലും കാറ്റിന്റെ ഗതിയും ശക്തിയും അനുകൂലമാകാത്തതിനാല്‍ ശക്തമായ മഴ ലഭിച്ചിട്ടില്ല. ഉത്തരേന്ത്യേക്ക് മുകളില്‍ രൂപപ്പെട്ട വിപരീത അന്തരീക്ഷ ചുഴിയും മഴ കുറയാന്‍ കാരണമായി