തിരുവനന്തപുരം :കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ നാക് ടെക് നടത്തിയ മൊബൈൽ – ലാപ് ടോപ്പ് ടെക്നോളജി . കോഴ്സ് സർട്ടിഫിക്കറ്റുകളുടെ വിതരണം കവടിയാർ ടി എം സിയിൽ നെഹ്റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ ബി. അലി സാബ്റിൻ നിർവഹിച്ചു .ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ടും കവിയുമായ കുന്നത്തൂർ ജെ.പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.കവടിയാർ ടിഎംസി മൊബൈൽ ടെക്നോളജി ഡയറക്ടർ ജമീൽ യൂസഫിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ ,ഫാക്കൽറ്റി മുഹമ്മദ് ഷാക്കിർ , ഇങ്കിൾ ബട്ട്, കിക്കി രാഗേഷ്,ആസിഫ് ,ജസ് നി ജസീം എന്നിവർ പ്രസംഗിച്ചു