കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. തിങ്കളാഴ്ചയാണ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന അപേക്ഷ നല്‍കിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്‍ സുരക്ഷ വേണമെന്നുമാണ് സ്വപ്ന സുരേഷിന്റെ ആവശ്യം.സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നല്‍കാനിരിക്കുകയാണ്. ഇതിനിടെയാണ്, പുതിയ വെളിപ്പെടുത്തലുമായി സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്, ഭാര്യ കമല, മകള്‍ വീണ, എം ശിവശങ്കര്‍, കെ.ടി ജലീല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ, ഗുരുതരമായ വെളിപ്പെടുത്തലുകളാണ് സ്വപ്ന നടത്തിയിട്ടുള്ളത്.