സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷൻ ഇന്ന് തുടങ്ങും

മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും.12 മു​ത​ല്‍ 14 വ​യ​സ്സ്​ വ​രെ​യു​ള്ള മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ക്കും വാ​ക്‌​സി​നേ​ഷ​ന്‍ ഒ​രാ​ഴ്ച​ക്ക​കം പൂ​ര്‍ത്തി​യാ​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​ധ്യാ​പ​ക​രും പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളും ര​ക്ഷി​താ​ക്ക​ള്‍ക്കും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും സു​ര​ക്ഷാ​സ​ന്ദേ​ശം ന​ല്‍കും.സ്കൂ​ളു​ക​ളി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പി.​ടി.​എ-​എ​സ്.​എം.​സി ഭാ​ര​വാ​ഹി​ക​ള്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച യോ​ഗം വി​ളി​ച്ചു​ചേ​ര്‍ത്ത് ര​ക്ഷി​താ​ക്ക​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്കൊ​പ്പം കു​ടും​ബ​ശ്രീ, അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ മു​ഖേ​ന കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ കാ​ര്യ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ക​ല​ക്ട​ര്‍ വി.​ആ​ര്‍. പ്രേം​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ഓ​ണ്‍ലൈ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.അം​ഗ​ന്‍​വാ​ടി വ​ര്‍​ക്ക​ര്‍മാ​രു​ടെ​യും എ​സ്.​സി പ്ര​മോ​ട്ട​ര്‍മാ​രു​ടെ​യും സ​ഹാ​യ​വും ഉ​റ​പ്പാ​ക്കും. സ്കൂ​ള്‍ കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും യോ​ഗം ചേ​ര്‍ന്ന് ആ​ക്ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കും.കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്​ നേ​ര​ത്തേ രൂ​പ​വ​ത്ക​രി​ച്ച സ്കൂ​ള്‍, ഉ​പ​ജി​ല്ല, ജി​ല്ല​ത​ല സ​മി​തി​ക​ള്‍ സ​ജീ​വ​മാ​ക്കാ​നും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ യോ​ഗം ചേ​ര്‍ന്ന് കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​നും ക​ല​ക്ട​ര്‍ നി​ര്‍ദേ​ശം ന​ല്‍കി. പ്ര​തി​ദി​നം വാ​ക്‌​സി​നെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഡി.​എം.​ഒ ഓ​ഫി​സി​ലേ​ക്ക് ന​ല്‍ക​ണ​മെ​ന്നും ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ല്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​നാ​കാ​ത്ത വി​ദ്യാ​ര്‍ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ രേ​ഖാ​മൂ​ലം സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്നും സ​ര്‍ക്കാ​ര്‍, എ​യ്​​ഡ​ഡ് സ്കൂ​ളു​ക​ള്‍ക്കൊ​പ്പം സി.​ബി.​എ​സ്.​ഇ, വി.​എ​ച്ച്‌.​എ​സ്.​ഇ സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ ക​ണ​ക്ക് ന​ല്‍ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty + 12 =