ബെംഗളൂരു: നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ഇന്ന് തന്നെ ഫലമറിയാം.ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒഴിവുവന്ന 57 രാജ്യസഭാ സീറ്റുകളില്‍ ഉത്തര്‍പ്രദേശ്, തമിഴ്നാട്, ബീഹാര്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, പഞ്ചാബ്, തെലങ്കാന, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ 41 സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലോക്സഭയില്‍ നിന്ന് വ്യത്യസ്തമായി, ഭരണകക്ഷിയായ എന്‍ ഡി എയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലെ സന്തുലിതാവസ്ഥ ഈ ഫലം നിര്‍ണ്ണയിക്കുമെന്നതിനാല്‍ രാഷ്ട്രീയ ലോകം തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നുണ്ട്.