കൊട്ടിയം: കൊല്ലം താഴ്ത്ത തറവാട് ജംക്‌ഷനില്‍ നിരവധിപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കാല്‍ നടയാത്രക്കാരെ തെരുവുനായ കടിച്ചത്.തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ എല്ലാവരും ചികിത്സ തേടി. അവശനായി കണ്ട നായയെ പിന്നീട് മുന്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ കൊല്ലം ഒാലയിലെ മൃഗസംരക്ഷണ വകുപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണു പേവിഷബാധ കണ്ടെത്തിയത്.ഒരാഴ്ച മുന്‍പ് വൈദ്യശാല ജംക്‌ഷന് സമീപം വച്ച് വയോധികയെ മറ്റൊരു തെരുവനായ കടിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം കൂടിവരുകയാണ്.