മണ്ണംപ്പേട്ട: മൺസൂൺ ശുചീകരണത്തിൻ്റെ ഭാഗമായി അളഗപ്പനഗർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ ശുചീകരണ പ്രവർത്തി നടത്തി. വാർഡിലെ കനകളും തോടുകളും വൃത്തിയാക്കി മാലിന്യങ്ങൾ നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുകയുണ്ടായി. പുല്ല് വെട്ടിയും കാന വൃത്തിയാക്കാനും കുടുംബശ്രീയും, യുവാക്കളും, തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തി. കൂടാതെ എല്ലാ വീടുകളിലും പരിസരം ശുചീകരിക്കുകയും ചെയ്തതോടെ ക്ലീൻ തെക്കേക്കര യാഥാർത്ഥ്യമാവുകയാണ് ലക്ഷ്യം എന്ന് വാർഡ് മെമ്പർ വി.കെ.വിനീഷ് അറിയിച്ചു.