ആലുവ: ജില്ലയില്‍ വിവിധ വാഹനാപകടങ്ങളിലായി നാലുപേര്‍ക്ക് പരിക്ക്. റോഡില്‍ വീണുകിടന്ന ചരലില്‍ ബൈക്ക് തെന്നിമറിഞ്ഞ് യുവാവിന് പരിക്കേറ്റു.കടങ്ങല്ലൂര്‍ നരികുളങ്ങര വീട്ടില്‍ അഗസ്റ്റിന്‍റെ മകന്‍ നിവിനാണ് (34) പരിക്ക് പറ്റിയത്. യു.സി കോളജിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. പറവൂര്‍ കവലയില്‍ ബൈക്കില്‍ കാറിടിച്ച് മാള വേലപറമ്ബില്‍ വിജയന്‍റെ മകന്‍ വരുണിന് (30) പരിക്കേറ്റു. തോട്ടുമുഖം പാലത്തിന് സമീപം ദിശതെറ്റിച്ചുവന്ന ബൈക്ക് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ ആലുവ വെങ്ങത്തുവീട്ടില്‍ അനു മേരിജോണിന് (26) പരിക്കേറ്റു. ഉളിയന്നൂര്‍ പാലത്തിനുസമീപം അശ്രദ്ധമായി വന്ന ഗുഡ്സ് ഓട്ടോറിക്ഷ ബൈക്കിലിടിച്ച് ഉളിയന്നൂര്‍ ലാവണക്കല്‍ വീട്ടില്‍ അബ്ബാസിന്‍റെ മകന്‍ സൈനുല്‍ ആബിദിന് (38) പരിക്കേറ്റു. ബൈക്കിലിടിച്ച് അപകടമുണ്ടാക്കിയ ഗുഡ്സ് ഓട്ടോറിക്ഷ നിര്‍ത്താതെ കടന്നുകളഞ്ഞു.