തമിഴ്നാട് : തമിഴ്നാട്ടിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ദുരഭിമാനക്കൊല അടുത്തിടെ വിവാഹിതരായ ശരണ്യം – മോഹൻ എന്നീ ദമ്പതികളെയാണ് വധുവിന്റെ സ്വന്തം സഹോദരൻ തന്നെ ക്രൂരമായി വെട്ടിക്കൊന്നത്. ഇന്നലെ വൈകിട്ടോടെ വിരുന്ന് നൽകാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് ഇരുവരെയും ബന്ധുക്കൾ വെട്ടി വീഴ്ത്തിയത്. ഇതനുസരിച്ച് വീട്ടിലെത്തിയ ശരണ്യയെയും മോഹനെയും സഹോദരനായ ശക്തിവേൽ, ബന്ധു രഞ്ജിത് എന്നിവർ ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു. രണ്ട് ജാതി വിഭാഗങ്ങളിൽപ്പെട്ടവരാണ് ശരണ്യയും മോഹനും . കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്.