തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും വലിയ വ്യാപാരസംഘടന ആയ കോൺഫഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രെഡേഴ്‌സ് കേരള ഘടകം രൂപീകരണസമ്മേളനം തിരുവനന്തപുരത്ത് നടന്നു. സംഘടന ദേശീയ ആദ്യക്ഷൻ ബി സിബാർട്യ ഉദ്ഘാടനം ചെയ്തു. ഓർ ഗ നൈ സിംഗ് കമ്മിറ്റി ചെയർമാൻ പി. വെങ്കിടരാമയ്യർ ആദ്യക്ഷതവഹിച്ചു.കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേർഡിന്റെ കേരളാ ഘടകം രൂപീകരണത്തോടെ വ്യാപാര സംഘടനാ രംഗത്ത് പുത്തൻ ചുവടുവയ്പുകൾക്ക് തുടക്കമാകും. ദേശീയ വൈസ് പ്രസിഡന്റ് എം. ശിവശങ്കർ എം.എൽ എ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണർ വി. ആർ.വിനോദ് ഐ. എ. എസ് , സംസ്ഥാന ജി.എസ്.റ്റി വകുപ്പ് ജോയിന്റ് കമ്മീഷണർ പി.എസ്. കിരൺ ലാൽ എന്നിവർ വിശിഷ്ടാതിഥികളായിരിക്കുo. മുതിർന്ന വ്യാപാരി നേതാവ് കമലാലയം സുകു, മുതിർന്ന വ്യാപാരി ബി.ഗോവിന്ദൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.