തിരുവനന്തപുരം:രാജ്യത്തെ വ്യാപാരികൾ കണക്കുകളുടേയും നിയമത്തിന്റേയും കുരുക്കിലാണെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ അദ്ധ്യക്ഷൻ ശ്രീ. ബി. സി. ഭാർട്ടിയ പറഞ്ഞു. വ്യാപാരിയെ തുറങ്കിലടയ്ക്കുവാൻ 1536 നിയമങ്ങളിലായി 26134 വകുപ്പുകളുണ്ട്. വ്യാപാരികളെ ക്രിമിനലുകളേക്കാൾ ഭയങ്കരമായി കാണുന്ന രാജ്യമാണ് നമ്മുടേതെന്നും, രാജ്യവ്യാപകമായി വ്യാപാരികളുടെ ഐക്യം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദഹം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) കേരള സംസ്ഥാന കമ്മിറ്റി രൂപീകരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ജി. എസ്. റ്റി വ്യാപാരികൾക്ക് വലിയ തലവേദനയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പി. വെങ്കിട്ടരാമ അയ്യർ അദ്ധ്യക്ഷനായിരുന്നു. ദേശീയ വൈസ് പ്രസിഡന്റും പോണ്ടിച്ചേരി എം. എൽ. എ യുമായ ശ്രീ. എം. ശിവശങ്കർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ശ്രീ. വി. ആർ. വിനോദ് ഐ. എ. എസ്., സംസ്ഥാന ജി. എസ്. റ്റി. ജോയിന്റ് കമ്മീഷണർ ശ്രീ. പി. എസ്. കിരൺ ലാൽ, എന്നിവർ മുഖ്യാഥിതികളായിരുന്നു. വ്യാപാര സംഘടനാ നേതൃത്വത്തിൽ 50 വർഷം പൂർത്തിയാക്കിയ ശ്രീ. കമലാലയം സുകുവിനെ ദേശീയ പ്രസിഡന്റ് ആദരിച്ചു. എസ്. എസ്. മനോജ് സ്വാഗതവും, ബി. വിജയകുമാർ നന്ദിയും രേഖപ്പെടുത്തി. അജിത്. കെ. മാർത്താണ്ടൻ, ക്യാപ്റ്റൻ തോമസ്. പി. കുര്യൻ എന്നിവർ പ്രസംഗിച്ചു. 35 വ്യാപാര സംഘടനകളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്റായി ശ്രീ. പി. വെങ്കിട്ടരാമ അയ്യരേയും(ആലപ്പുഴ) സെക്രട്ടറി ജനറലായി ശ്രീ. എസ്. എസ്. മനോജിനേയും (തിരുവനന്തപുരം), ട്രഷററായി പി. ജെ. ജയ്സണേയും (കോട്ടയം), വൈസ് പ്രസിഡന്റ്മാരായി ജി. ജയ്പാൽ, പാപ്പനംകോട് രാജപ്പൻ, അജിത്. കെ. മാർത്താണ്ടൻ, ടോമി പുലിക്കാട്ടിൽ, ക്യാപ്റ്റൻ തോമസ്. പി. കുര്യൻ, അനിൽകുമാർ വികാസ് എന്നിവരേയും സെക്രട്ടറിമാരായി പി. മാധവൻകുട്ടി, രാജൻ നായർ, കെ. എം. നാസറുദ്ദീൻ, ബി. സന്തോഷ് കുമാർ, കെ. എസ്. സച്ചുലാൽ, അഡ്വ. സതീഷ് വസന്ത്, വി. രവീന്ദ്രൻ എന്നിവരേയും സെക്രട്ടറിയേറ്റംഗങ്ങളായി ബി. വിജയകുമാർ, വി. എൽ. സുരേഷ്കുമാർ, ജെ.എസ്. പ്രകാശ്, എം. ബി. ഷഫീക്ക് കല്ലിങ്കൽ, കെ. ഗിരീഷ് കുമാർ എന്നിവരേയും തെരഞ്ഞെടുത്തു.എസ്. എസ്. മനോജ്
സംസ്ഥാന സെക്രട്ടറി ജനറൽ
കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ്