വടക്കാഞ്ചേരി: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്.അപകടത്തില്‍ റോഡില്‍ കാറിന്റെ എന്‍ജിന്‍ ഓയില്‍ പരന്നൊഴുകി അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.തൃശൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ വടക്കാഞ്ചേരി പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തിന് മുന്‍വശത്ത് ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്.
കാര്‍ ഓടിച്ചിരുന്ന വടക്കാഞ്ചേരി മാരാത്ത്കുന്ന് അകമല സ്വദേശി ഗവ. എന്‍ജിനീയറിങ് കോളജ് ജീവനക്കാരന്‍ വത്സനാണ് (58) അപകടത്തില്‍ പരിക്കേറ്റത്. തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന ടോറസ് ലോറിയും വടക്കാഞ്ചേരി ഭാഗത്തേക്ക് വന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കുപറ്റിയ വത്സനെ ആക്ടസ് പ്രവര്‍ത്തകര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന് ഫയര്‍ ഫോഴ്‌സെത്തി റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.