കോഴിക്കോട്: മാനാട്ട് ഏഴു വയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വയറിളക്കത്തെ തുടര്‍ന്ന് ഏഴു വയസ്സുകാരനെ ബുധനാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളജില്‍ നടന്ന പരിശോധനയിലാണ് കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതോടെ കോര്പ്പറേഷന് പരിധിയിലുള്ള മാനാട് പ്രദേശത്ത് കോര്പറേഷന് അധികൃതര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തി. മായനാട് കോട്ടാംപറമ്ബില്‍ 11 വയസ്സുകാരന് ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ആറു കുട്ടികള്‍ക്കുകൂടി പിന്നീട് ഷിഗെല്ല ബാധിച്ചു. തുടര്‍ന്ന് കുറേയധികം പേര്‍ക്ക് ഷിഗെല്ല ബാധിച്ചത് പരിഭ്രാന്തിക്ക് ഇടയാക്കിയിരുന്നു.