തിരുവനന്തപുരം : പൊതു ജനാരോഗ്യ ബില്ലിലെ അപാകതകൾ പരിഹരിക്കണം എന്ന് ഇന്ത്യൻ ഹോമിയോ പതിക് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.പൊതു ജനാരോഗ്യ രംഗത്ത് ആയുഷ് വിഭാഗങ്ങൾ നൽകിയ സംഭാവന വലുതാണ്. പുതിയ ബില്ല് പ്രകാരം തീരുമാനങ്ങൾ എടുക്കാനും, നടപ്പിൽ വരുത്തുന്നതിനും ഉള്ള അധികാരം അലോപ്പതി വിഭാഗത്തിൽ മാത്രമാണ്.ഇത് തികച്ചും വൈരുധ്യം ആണ്. അയൂഷ് വിഭാഗത്തെ കൂടി പരിഗണിച്ചു ബില്ല് പ്രാബല്യത്തിൽ വരുത്താൻ സർക്കാർ തയ്യാർ ആകണം. പ്രസിഡന്റ് ഡോക്ടർ ഷാജി ക്കുട്ടി, ജനറൽ സെക്രട്ടറി ഡോക്ടർ കൃഷ്ണകുമാർ തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.