തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരെ കായിക മായി നേരിടുകയും, ജനാധിപത്യ സമരങ്ങൾക്ക് എതിരെ നില കൊള്ളുകയും ചെയ്യുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു ലോക കേരള സഭ ബഹിഷ് ക്കരിക്കും എന്ന് ഒ ഐ സി സി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കര പിള്ള അറിയിച്ചു. ഇക്കാര്യത്തിൽ യൂ ഡി എഫ് തീരുമാനം സ്വാഗത മാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഏറെ പ്രതീക്ഷയോടെ യാണ് പ്രവാസി സമൂഹം ഒന്നും, രണ്ടും ലോക കേരളസഭയെ കണ്ടത്. ഇത് വെറും വഴിപാടാണ്. ഒന്നും നടന്നിട്ടില്ല എന്ന് അദ്ദേഹം കുറ്റ പെടുത്തി.