തിരുവനന്തപുരം: ഇ-കൊമേഴ്‌സ് സംബന്ധിച്ച് ജൂൺ 15-ന് രാജ്യസഭയിൽ സമർപ്പിച്ച പാർലമെന്ററി വാണിജ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) സ്വാഗതം ചെയ്യുന്നു. ആഗോള ഇ-ഭീമൻമാരുടെ കൈകളിൽ
നിന്ന് വലിയ തിരിച്ചടി നേരിടുന്ന രാജ്യത്തെ ചെറുകിട വ്യാപാര – വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പാർലമെന്ററി സമിതിയുടെ ശുപാർശകളുടെ വെളിച്ചത്തിൽ അടിയന്തരും ഫലപ്രദവുമായ നടപടികൾ കൈക്കൊള്ളണമെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ശ്രീ. പി. വെങ്കിട്ടരാമ അയ്യരും സംസ്ഥാന സെക്രട്ടറി ജനറൽ ശ്രീ. എസ്. എസ്. മനോജും ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ സി.എ.ഐ.ടി ദേശീയ സെക്രട്ടറി ജനറൽ ശ്രീ. പ്രവീൺ ഖണ്ടേൽവാളിന്റെ നേതൃത്വത്തീലുള്ള പ്രതിനിധി സംഘം കേന്ദ്ര വാണിജ്യ മന്ത്രി ശ്രീ. പീയൂഷ് ഗോയലുമായി വിഷയം ചർച്ച ചെയ്യും.
“ഇന്ത്യയിലെ ഇ-കൊമേഴ്‌സിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ചും അതിന്റെ ശുപാർശകളെക്കുറിച്ചും ചർച്ച ചെയ്ത സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട്, നടപ്പിലാക്കുകയാണെങ്കിൽ, ഇ-കൊമേഴ്‌സ് വ്യാപാരത്തിൽ നിലനിൽക്കുന്ന ദുഷ്പ്രവണത ഒരു പരിധിവരെ നീക്കം ചെയ്യുവാൻ സാധിക്കും. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി രാജ്യത്തെ നിയമങ്ങളും നയങ്ങളും നിരന്തരം ലംഘിക്കുന്ന ഇ-കൊമേഴ്‌സ് കമ്പനികൾക്കെതിരെ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി സി.എ.ഐ.ടി ചുമത്തിയ ആരോപണങ്ങളെ സമിതിയുടെ റിപ്പോർട്ട് പൂർണ്ണമായും സ്ഥിരീകരിക്കുന്നുവെന്ന് നേതാക്കൾ പറഞ്ഞു.
തത്പരകക്ഷികൾക്ക് അവരുടെ കാഴ്ചപ്പാടുകൾ സമർപ്പിക്കാൻ മതിയായ സമയം നൽകുക മാത്രമല്ല, കുറച്ച് നഗരങ്ങളിൽ പര്യടനം നടത്തുകയും ഇ-കൊമേഴ്‌സ് വ്യാപാരത്തിന്റെ അടിസ്ഥാന യാഥാർത്ഥ്യങ്ങൾ സ്വയം ബോധ്യപ്പെടുകയും ചെയ്ത കമ്മിറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണ്.
ഇ-കൊമേഴ്‌സ് വ്യാപാരത്തിന്റെ എല്ലാ വശങ്ങളും പഠിച്ചും നിരീക്ഷിച്ചും സമർപ്പിക്കപ്പെട്ട കമ്മിറ്റിയുടെ ശുപാർശകൾ നിലവിലെ ആവാസവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന വിവിധ നിരീക്ഷണങ്ങളും പരാമർശങ്ങളും കമ്മിറ്റിയുടെ റിപ്പോർട്ട് കൈകാര്യം ചെയ്തിട്ടുണ്ടെന്ന് മിസ്റ്റർ ഭാരതിയ & മിസ്റ്റർ ഖണ്ഡേൽവാൾ പറഞ്ഞു. കമ്മിറ്റിയുടെ ശുപാർശകൾ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വ്യാപാരം ശുദ്ധീകരിക്കുന്നതിന് തുടക്കം കുറിക്കുമെന്ന് ശ്രീ. പി. വെങ്കിട്ടരാമ അയ്യരും ശ്രീ. എസ്. എസ്. മനോജും പറഞ്ഞു.എസ്. എസ്. മനോജ്
സംസ്ഥാന സെക്രട്ടറി ജനറൽ
കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ്