കാട്ടാക്കട:പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വെള്ളിയാഴ്ച രാവിലെ 10ന് തുടങ്ങിയ പരിശോധന വൈകിയും ഉണ്ടായിരുന്നു.എയ്ഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങള്‍ക്ക് ജോലി സ്ഥിരപ്പെടുത്താന്‍ പണവും പാരിതോഷികങ്ങളും വാങ്ങല്‍, മാനേജ്‌മെന്റുകളില്‍ പുതിയ തസ്തിക സൃഷ്ടിച്ചു കൊണ്ടു സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനും മാനേജ്‌മെന്റുകള്‍ക്ക് അനുവദിക്കുന്ന ഗ്രാന്റുകളുടെ നടപടികള്‍ വേഗത്തിലാക്കുന്നതിനും തുടങ്ങി പരിതോഷികവും പണവും കൈപ്പറ്റുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.