ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 47 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പിടികൂടി

കണ്ണൂർ: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 47 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം ക​സ്റ്റം​സും ഡി​ആ​ര്‍​ഐ​യും ചേ​ര്‍​ന്ന് പി​ടി​കൂ​ടി. അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് ചെ​ങ്ക​ള സ്വ​ദേ​ശി ഹ​സീ​ബ് അ​ബ്ദു​ള്ള ഹ​നീ​ഫി​ല്‍​നി​ന്നാ​ണ് 899 ഗ്രാം ​സ്വ​ര്‍​ണം പി​ടി​ച്ച​ത്. ചെ​ക്ക് ഇ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്നു യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ര്‍​ണം നാ​ലു ഗു​ളി​ക​ക​ളാ​ക്കി ശ​രീ​ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ര്‍​ണം പി​ടി​കൂ​ടു​മ്ബോ​ള്‍ 1000 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ര്‍​തി​രി​ച്ചെ​ടു​ത്ത​പ്പോ​ള്‍ 899 ഗ്രാ​മാ​ണ് ല​ഭി​ച്ച​ത്. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × two =