ഒറ്റപ്പാലം: രാജ്യത്തെ ഏറ്റവും നല്ല പോലീസ് സ്റ്റേഷൻ അവാർഡ് ലഭിച്ച ഒറ്റപ്പാലം പോലീസിന് NHRACF ൻ്റെ ആദരം. ഒറ്റപ്പാലം വ്യാപാരി വ്യവസായി സമിതി ഹാളിൽ വെച്ചു അഡ്വ: ഡോ: കെ വിജയരാഘവൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് മുൻ ഡി.ജി.പി ശ്രീ പി.ചന്ദ്രശേഖരൻ IPS NHRACF ൻ്റെ ആദരം ഒറ്റപ്പാലം പോലീസ് സ്റ്റേഷന് സമ്മാനിച്ചു. ഒറ്റപ്പാലം CI ആദരം ഏറ്റു വാങ്ങി. ചടങ്ങിൽ NHRACF നേഷണൽ ഡയറക്ടർ അഡ്വ.ശ്രീ ജോഷി പാച്ചൻ, NHRACF താലൂക്ക് പ്രസിഡണ്ട് പ്രൊഫ.എം.കെ.രാജഗോപാലൻ, NHRACF ചീഫ് കോ-ഓർഡിനേറ്റർ ശ്രീ കെ പ്രേംകുമാർ, സംസ്ഥാന സെക്രട്ടറി ജാഫറലി പത്തിരിപ്പാല, NHRACF സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ശ്രീമതി എം.പി.റീജ, നന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ ഹംസ മോളൂർ തുടങ്ങിയവർ സംസാരിച്ചു. NHRACF സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ പ്രമോദ് മാസ്റ്റർ സ്വാഗതവും, NHRACF ജില്ലാ പ്രസിഡണ്ട് ശ്രീ രമേശ് ബേബി നന്ദിയും പറഞ്ഞു.