തിരുവനന്തപുരം : ഗിരീഷ് കർണാട് സ്മാരക വേദി നാഷണൽ അവാർഡുകൾ പ്ര ഖ്യാ പിച്ചു. കലാ സാംസ്‌കാരിക രംഗത്ത് സമഗ്ര സംഭാവനയ്ക്ക് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പോൾ സൺ തന്നിക്കൽ, ബാബുകിളിരൂർ, വൈക്കം ബിനു, ഡോക്ടർ എബ്രഹാം കലമൺ, വിനോദ് ഇളകൊല്ലൂർ, മാധ്യമ അവാർഡ് ദേശാഭിമാനി യിലെ സണ്ണി മാർക്കോസ്, സേവ്യർ മാസ്റ്റർ, അനൂപ് വാമനപുരം, രാജലക്ഷ്മി ഇല മനമറ്റം, ജെയ്സൺ ജോസഫ് സാജൻ എന്നിവർക്കാണ് മറ്റു മേഖലയിലെ അവാർഡുകൾ. പ്രസിഡന്റ് രാജേന്ദ്രൻ തായാട്ട്, വൈസ് പ്രസിഡന്റ് എബ്രഹാം കെ എം, ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.