പീരുമേട്:കേരളത്തിലേക്ക് കടത്താന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്തു കിലോ കഞ്ചാവ് പിടികൂടി. ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴുപേര്‍ ഗൂഡ ല്ലൂര്‍ പൊലീസ് പിടിയിലായി.കുമിളിക്ക് സമീപംഗൂഡല്ലൂരില്‍ ഒരു വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് ഗൂഡല്ലൂര്‍സ്വദേശികളായ അര്‍ച്ചന( 34 )ജനാധിപതി (34 )ശെല്‍വം (36), അരുണ്‍ (37) , അഖിലന്‍(23), നന്ദകുമാര്‍(18), പെരുമാള്‍ (27 ) എന്നിവരാണ് പിടിയിലായത് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് തമിഴ്‌നാട് പൊലീസ് പറഞ്ഞു . ആന്ധ്രയില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് കമ്ബം ഗൂഡല്ലൂരിലെ പല വീടുകളിലും സൂക്ഷിച്ചാണ് കേരളത്തിലെ ആവശ്യക്കാര്‍ക്ക് സംഘം വില്പന നടത്തിയിരുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഇവര്‍ ഇവിടെ നിന്നും കഞ്ചാവ് കൊടുത്തിരുന്നു. അതിര്‍ത്തി പ്രദേശമായ കുമളി , വണ്ടിപ്പെരിയാര്‍, പീരുമേട്, ഏലപ്പാറ, പഞ്ചായത്തുകളില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി ഇടനിലക്കാര്‍ മുഖേന വില്പന നടത്തുകയാണ് ഇവരുടെ ലക്ഷ്യം 5 ഗ്രാം,10 ഗ്രാം വീതുള്ള പായ്ക്കറ്റിലാക്കിയാണ് വില്‍പ്പനക്കെത്തിച്ചിരുന്നത്.. അടുത്ത കാലത്ത് ഇതാദ്യമായാണ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഒരുമിച്ചു ഇത്രയും പേര്‍ അറസ്റ്റിലാകുന്നത് .