കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനും ഡോക്ടര്‍ക്കും നേരെ ക്രൂരമായ ആക്രമണം; യുവാക്കൾ കമ്പി വടി കൊണ്ട് തല്ലി

കൊല്ലം: കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനും ഡോക്ടര്‍ക്കും നേരെ ക്രൂരമായ ആക്രമണം. ഒരു സംഘം യുവാക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സിനെ മെഡിസിറ്റി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സാരമായ പരിക്കുകളോടെ ഡോക്ടറെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.നീണ്ടകര താലൂക്കാശുപത്രിയിലെ ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍, നഴ്സ് ശ്യാമിലി എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്ന് ആരോപിച്ചാണ് യുവാക്കള്‍ ആക്രമിച്ചതെന്നാണ് പരുക്കേറ്റ ഡോക്ടര്‍ പറയുന്നത്. കമ്ബി വടികള്‍ ഉപയോഗിച്ചാണ് ഡോക്ടറേയും നഴ്സിനേയും യുവാക്കള്‍ മര്‍ദ്ദിച്ചത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ നീണ്ടകര ആശുപത്രിയിലെ ഒപി സേവനം ബഹിഷ്കരിക്കാന്‍ കെ.ജി.എം.ഒ.എ തീരുമാനിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen − 3 =