കോതമംഗലം: കോതമംഗലത്ത് രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. ആലുവ എടത്തല സ്വദേശി ഷാനവാസ് (31) ആണ് പിടിയിലായത്.അടിമാലി സ്വദേശിക്ക് ബൈക്കില്‍ കഞ്ചാവ് കൈമാറാനായി ബൈക്കില്‍ കോതമംഗലം തങ്കളം നഗരസഭ ബസ് സ്റ്റാന്റിനു സമീപത്തേക്ക് കൊണ്ടു വരുന്നതിനിടയിലാണ് എക്‌സൈസിന്റെ പിടിയിലായത്.അടിമാലി സ്വദേശി എക്‌സൈസ് സാന്നിധ്യം മനസിലാക്കി കടന്നുകളഞ്ഞു. ഇയാളെക്കുറിച്ച് വ്യക്തമായ സൂചന എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ ആഴ്ചകളായി 40 കിലോയോളം കഞ്ചാവാണ് ഷാനവാസ് കോതമംഗലത്തും പരിസരങ്ങളിലും വിതരണം ചെയ്തത്. കഞ്ചാവ് കാക്കനാടുള്ള സംഘത്തില്‍ നിന്ന് എത്തിച്ചു മറ്റുള്ളവര്‍ക്ക് വില്‍പന നടത്തുകയാണ് ഷാനവാസിന്റെ പതിവ്. ഇയാളുടെ പക്കല്‍നിന്നു മയക്കുമരുന്ന് ഗുളികകളും സ്വയം ഉപയോഗത്തിനു കരുതിവച്ചിരുന്ന എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.