തിരുവനന്തപുരം:- മലയാള സിനിമയിലെ മഹാപ്രതിഭ ജഗതി ശ്രീകുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും സിനിമയിലേക്ക്.സി.ബി.ഐ. അഞ്ചാം ഭാഗത്തിലെ ജഗതിയുടെ തിരിച്ച് വരവ് കലാകേരളം സ്വീകരിച്ചവയാണ്. പ്രേം നസീർ സുഹൃത് സമിതിയുടെ രണ്ടാമത് ചിത്രത്തിലാണ് ജഗതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടെ അദ്ദേഹത്തിന്റെ മകൻ രാജ്കുമാറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. പേയാട് ജഗതിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ കഥ കവി പ്രഭാവർമ്മ ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ നായർക്ക് കൈമാറുകയുണ്ടാ
യി. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയാണ് ജഗതിയുടെ അഭിനയ തീരുമാനം അറിയിച്ചത്. നിറഞ്ഞ പുഞ്ചിരിയോടെ ഇടത് കൈ വീശി ജഗതി വിശിഷ്ടാതിഥികളോടൊപ്പംപ്രഖ്യാപനം സ്വീകരിച്ചപ്പോൾ തിങ്ങി നിറഞ്ഞ മാധ്യമ സുഹൃത്തുക്കൾ അവ പകർത്തിയെടുത്തു. മകൻ കൂടി തന്നോടൊപ്പം അഭിനയിക്കുന്നുവെന്നറിഞ്ഞപ്പോൾ ഇടത് കൈ കൊണ്ട് മകനെ അദ്ദേഹം അനുഗ്രഹിച്ചു. ഭാസ്ക്കരൻ ബത്തേരിയുടേതാണ് തിരക്കഥ . മറ്റ് അണിയറ പ്രവർത്തകരെ ഉടൻ നിശ്ചയിക്കും. സെപ്തംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.സമിതി യുടെ പ്രഥമ ചിത്രമായ സമാന്തരപക്ഷികളുടെ ട്രീ സർ പ്രദർശനം ജഗതി നിർവ്വഹിച്ചു. ബാലനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ കുമാരി സ്നേഹയെ ജഗതി ആദരിച്ചു. നടൻമാരായ എം.ആർ.ഗോപകുമാർ, കൊല്ലം തുളസി, സംവിധായകൻ ജഹാംഗീർ ഉമ്മർ ,ഗായിക ശ്യാമ , നിർമ്മാതാക്കളായ ബിനു പണിക്കർ, ഡിജിലാൽ ഊട്ടി, ശൈലാബീഗം സമിതി ഭാരവാഹികളായ സബീർ തിരുമല,വാഴമുട്ടം ചന്ദ്രബാബു, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, തേക്കടി രാജൻ, ഷം നാദ്, അശ്വധ്വനി കമാൽ, പീരു മുഹമ്മദ് എന്നിവർ പങ്കെടുത്തു.