കൊല്ലം : കൊട്ടാരക്കര കുടവെച്ചൂർ മാലൂർ അഷ്ടമിയിൽ അജിത് കുമാറിന്റെയും റെനാ അജിത്തിന്റെയും ഏകമകൾ അഡ്വ. അഷ്ടമി അജിത് കുമാർ (25) കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈകിട്ട് അഞ്ചുമണിയോടെ യാണ് മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. കഴിഞ്ഞ ഏഴുമാസങ്ങളായി കൊട്ടാരക്കരയിൽ അഡ്വ. കടയ്ക്കൽ സി.മോഹനന്റെ ജൂനീയറായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. മരണകാരണം വ്യക്തമല്ല. അവിവാഹിതയാണ്. പൂയ്യപ്പള്ളി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചു വരികയാണ്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.