തൃശ്ശൂര്‍: തൃശ്ശൂര്‍, വാടാനപ്പള്ളിയില്‍ പാചക വാതക സിലിണ്ടറിലെ ചോര്‍ച്ച പരിഹരിക്കുന്നതിനിടെ നടന്ന തീപിടുത്തത്തില്‍ ആറ് പേര്‍ക്ക് പരുക്ക് ചാപ്പക്കടവ് സ്വദേശികളായ ശ്രീലത, മനീഷ് , മഹേഷ്, വള്ളിയമ്മ, റഹ്മത്ത് അലി എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമാണ് പരുക്കേറ്റത്.സിലിണ്ടറില്‍ ചോര്‍ച്ചയുള്ളതിനെ തുടര്‍ന്ന് പാചകവാതകം കൊണ്ടുവരുന്ന വാഹനത്തിലെ ഡ്രൈവര്‍ ആയ റഹ്മത്ത് അലിയെ നന്നാക്കാന്‍ വിളിച്ചിരുന്നു. റഹ്മത്ത് അലി നന്നാക്കുന്നതിനിടെ സ്പാര്‍ക്കുണ്ടാകുകയും, തുടര്‍ന്ന് തീപിടുത്തം ഉണ്ടാവുകയുമായിരുന്നു. അപകടത്തില്‍ റഹ്മത്ത് അലിയ്‌ക്ക് സാരമായി പരുക്കേറ്റു.അപകടത്തില്‍ പെട്ട അഞ്ച് പേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഹ്മത്ത് അലിയുടെ കൈക്കാണ് സാരമായി പരി പരുക്കേറ്റിട്ടുള്ളത്.