കൊണ്ടോട്ടി: കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ 768 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ കരിപ്പൂര്‍ പോലീസിന്റെ പിടിയിലായി.മഞ്ചേരി മുള്ളമ്ബാറ വട്ടത്തില്‍ വീട്ടില്‍ മുഹമ്മദ് ജെയ്സലാണ് (28) പോലീസ് പിടിയിലായത്. ജിദ്ദയില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വന്ന ഇയാള്‍ 40 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണമിശ്രിതം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം നടത്തുകയായിരുന്നു.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ പൊലീസ് സംഘം പിടികൂടി സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എക്സ്റേ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.