തിരുവനന്തപുരം : ലീഡർ കെ.കരുണാകരൻ സ്റ്റഡിസെന്ററിന്റെ ആറ്റുകാൽ മണ്ഡലം ഭാരവാഹി തിരഞ്ഞെടുപ്പ് സംസ്ഥാന ജില്ലാ നേതാക്കളായ കെ.മഹേശ്വരൻ നായർ,സുബാഷ് കോട്ടമുകൾ, പനവിള രാജശേഖരൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൂടുകയും ചെയർമാനായി പാടശ്ശേരി ഉണ്ണിയേയും, പ്രസിഡന്റായി കൊഞ്ചിറവിള സന്തോഷിനേയും , സെക്രട്ടറിയായി കാലടി അരുണിനേയും , ട്രഷററായി അഫ്സൽ സേഠ്ജിയേയും യോഗം തിരഞ്ഞെടുത്തു.