കോട്ടയം: ഭാര്യയെയും പെണ്‍മക്കളെയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കട്ടപ്പന സ്വദേശി വിജേന്ദ്രനെയാണ് പൊലീസ് പിടികൂടിയത്.വെള്ളിയാഴ്ച രാവിലെ ആറിന് ആര്‍പ്പൂക്കര കോലേട്ടമ്പലം ഭാഗത്താണ് സംഭവം. ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെണ്‍മക്കളെയുമാണ് വിജേന്ദ്രന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ് ലക്ഷ്മിയും മക്കളും. ദമ്പതികള്‍ പിണങ്ങിക്കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. സൗഹൃദം നടിച്ചെത്തിയ പ്രതി ഇവരുടെ ദേഹത്തെക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു.