തലശ്ശേരി: മാലയും മോതിരവും കവര്‍ന്ന കേസില്‍ ബംഗാള്‍ സ്വദേശി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയായ ശ്രീമന്ത് (39) ആണ് അറസ്റ്റിലായത്.ന്യൂമാഹി പെരുമുണ്ടേരിയിലെ ജിമിഗറില്‍ ജാബിറിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചു പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളാണ് പ്രതി കവര്‍ന്നെടുത്തത്.വീട്ടില്‍ ഫര്‍ണിച്ചര്‍ സെറ്റു ചെയ്യാന്‍ എത്തിയതായിരുന്നു പ്രതിയായ ശ്രീമന്ത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വീട്ടുടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ന്യൂമാഹി പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടെയാണ് പ്രതി വലയിലായത്.