ഇംഗ്ലണ്ട്: ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ വന്‍ സ്‌ഫോടനം. കിംഗ്സ്റ്റാന്‍ഡിംഗ് ഏരിയയിലെ ഒരു വീട്ടിലാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. സമീപമുള്ള വീടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
മരിച്ചവരുടെ എണ്ണവും പരുക്കിന്റെ തീവ്രതയും കണ്ടെത്താനായിട്ടില്ലെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് അറിയിച്ചു.