തിരുവനന്തപുരം : സംസ്ഥാനത്തെ കലുഷിത രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടെ രണ്ടാം പിണറായി സര്‍ക്കാറിന്റെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം.അടുത്ത മാസം 27 വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്. നിരവധി വിഷയങ്ങളുമായാണ് പ്രതിപക്ഷം ഇത്തവണ നിയമസഭയിലേക്ക് വരുന്നത്. രാഹുല്‍ ഗാന്ധിയുടെ വയാനാട് ഓഫീസ് ആക്രമണം ആദ്യ ദിവസം തന്നെ നിയമസഭ പ്രക്ഷുഭ്തമാക്കും.രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം അടിയന്തര പ്രമേയത്തിലൂടെ ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുക. എന്നാല്‍ ആക്രമണത്തിനിടയില്‍ ഗാന്ധിജിയുടെ ഫോട്ടോ തകര്‍ക്കപ്പെട്ടതിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് സര്‍ക്കാര്‍ പ്രതിരോധം തീര്‍ത്തേക്കും. തൃക്കാക്കരയില്‍ നേടിയ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസം വി ഡി സതീശന്‍ നയിക്കുന്ന പ്രതിപക്ഷത്തിനുണ്ടാകും. സ്വര്‍ണക്കടത്ത് വിഷയത്തിലെ സ്വപ്‌നയുടെ രഹസ്യമൊഴിയും സഭയില്‍ ചര്‍ച്ചയാകും. കൂടാതെ സില്‍വര്‍ലൈന്‍ പദ്ധതി, ബഫര്‍ സോണ്‍ വിഷയവും സഭയില്‍ ചര്‍ച്ചായാകും.
സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസം ധനാഭ്യര്‍ഥന ചര്‍ച്ചക്കാണ് നീക്കിവച്ചത്.