തൃശ്ശൂർ: തൃശ്ശൂരില്‍ സഹോദരങ്ങളായ അതിഥി തൊഴിലാളികള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിയില്‍ നിന്നുള്ള അലാമ ഷേക്ക്, ഷേക്ക് അഷ് റാവുല്‍ ആലം എന്നിവരാണ് മരിച്ചത്.തൃശ്ശൂരിലെ തിരൂരിലാണ് സംഭവം. സെപ്റ്റിക് ടാങ്ക് ശുചിയാക്കാന്‍ ഇറങ്ങുന്നതിനിടെ നഷ്ടപെട്ട പണം എടുക്കാനായി ഇറങ്ങിയ തൊഴികളികള്‍ ആണ് അപകടത്തില്‍പെട്ടത്. ഫയര്‍ഫോഴ്സ് എത്തി മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.