റോം : ഇറ്റലിയിലെ രണ്ടാമത്തെ വലിയ സമ്ബന്നനും കണ്ണട വ്യവസായ രംഗത്തെ പ്രമുഖനുമായ ലിയനാര്‍ഡോ ഡെല്‍ വെക്കിയോ (87) അന്തരിച്ചു.കഴിഞ്ഞ ഏതാനും ആഴ്ചകളായി മിലാനിലെ സാന്‍ റാഫേല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. പെഴ്സല്‍, ഓക്ക്‌ലീ, റെയ്‌ബാന്‍ തുടങ്ങിയ ലോകപ്രശസ്ത ബ്രാന്‍ഡുകളെ സ്വന്തമാക്കി ഒപ്റ്റിക്കല്‍ സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് വെക്കിയോ. കണ്ണടകളെ ഫാഷന്‍ ലോകത്തെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറ്റി വിപ്ലവം സൃഷ്ടിച്ച വെക്കിയോയ്ക്ക് 2022 ഫോബ്സിന്റെ ലോകകോടീശ്വരന്‍മാരുടെ ലിസ്റ്റില്‍ 2730 കോടി യു.എസ് ഡോളറിന്റെ ആസ്തിയാണുള്ളത്. ലോകകോടീശ്വരന്മാരില്‍ 54ാം സ്ഥാനമാണ് വെക്കിയോയ്ക്ക്.