കോഴിക്കോട് : കോഴിക്കോട് ചെത്തുകടവില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകിട്ടോടെയാണ് ചാത്തമംഗലത്തിനും ചെത്തുകടവിനും ഇടയിലുള്ള രജിസ്ട്രാറോഫിസിന് സമീപത്തെ വളവില്‍ അപകടം സംഭവിച്ചത്.കോഴിക്കോട്- നിലമ്ബൂര്‍ റൂട്ടിലോടുന്ന ഗാലക്സി ബസും തിരുവമ്ബാടി-കോഴിക്കോട് റൂട്ടിലോടുന്ന ലമിന് ബസുമാണ് അപകടത്തില്‍പെട്ടത്. 10 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുക്കം റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. വെള്ളിമാടുകുന്നില്‍നിന്നെത്തിയ ഫയര്‍ഫോഴ്സും കുന്ദമംഗലം പോലീസും ചേര്‍ന്നാണ് ബസുകള്‍ റോഡില്‍നിന്ന് മാറ്റിയത്.