തിരുവനന്തപുരം: എക്സ്പെക്റ്റേഷൻ വാൾക്കേഴ്സ്, അഞ്ചു പേരിൽ നിന്നും 16 പ്രൊജക്ടുകളിലായി ഇരുന്നൂറോളം മെമ്പേഴ്സുമായി യാത്ര തുടരുന്ന യുവജന സംഘടന. സോഷ്യൽവർക്ക് എന്നതിലുപരി സോഷ്യൽ ചെയ്ഞ്ചിന് മുൻതൂക്കം നൽകുന്ന ഒരുകൂട്ടം യുവത്വങ്ങളുടെ അണിയറ.
ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിയായിരുന്ന, ഇപ്പോൾ CMR യൂണിവേഴ്സിറ്റി MSW പഠനം തുടരുന്ന ജയജിത്ത് പ്രസാദിന്റെ, ” സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ യുവത്വത്തിന്റെ പങ്ക് വളരെ വലുതാണ്, ഒരു വേദി ഉണ്ടെങ്കിൽ അവർക്കതു ചെയ്യാം ” എന്നുള്ള ഒരു ചിന്തയിൽ നിന്ന് തുടങ്ങുന്നു എക്സ്പെക് റ്റേഷൻ വാൾകേഴ്സിന്റെ യാത്ര.
2019 ജൂൺ 6ന് തുടക്കമിട്ട ഈ സംഘടന കേരളത്തിന്റെ എല്ലാ ജില്ലകളിലും സജീവമായി പ്രവർത്തിച്ചു വരുന്നു. ഇതുകൂടാതെ രണ്ട് സംസ്ഥാനങ്ങളിലും എസ്‌പെക്റ്റേഷൻ വാൾകേഴ്സ് തങ്ങളുടെ മുഖമുദ്ര തെളിയിച്ചു കൊണ്ടിരിക്കുന്നു.
രക്തദാനത്തോടനുബന്ധിച്ച് പരിപാടികൾ ചെയ്തുതുടങ്ങിയ ഇവർ ഇന്ന് രക്തദാതക്കളെ ഒരു കുടകീഴിൽ കൊണ്ടുവരുന്ന ‘friends2support’ ന്റെ കേരളത്തിലെ ക്യാമ്പയിൻ ലീഡുമാണ്.
കല എന്ന ആയുധത്തിലൂടെ സമൂഹത്തിൽ ഒരു മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇറങ്ങിതിരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളാണ് ഇവർ.
രക്തദാനം, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, കാൻസർ രോഗികൾക്കായുള്ള ഹെയർ ഡോനെഷൻ എന്നീ പ്രോഗ്രാമുകൾ എല്ലാം എക്സ്പെക്റ്റേഷൻ വാൾക്കേഴ്സിനെ മറ്റു എൻജിഒസിൽ നിന്നും മുന്നിൽ നിർത്തുന്നു. ഇതുകൂടാതെ ഇന്ത്യയിലെ തന്നെ ആദ്യത്തെ ചാരിറ്റി സ്റ്റോറായ EWSELLS ഉം ഇവർ സമൂഹത്തിനായി സമർപ്പിച്ചു. EW SELLS ലൂടെ തങ്ങൾക്കു കിട്ടുന്ന ലാഭ തുക അവർ ചികിത്സാസഹായം തേടുന്നവർക്കായി നൽകുന്നു. വീട്ടിൽ ഇരിക്കുന്നവർക്ക് വരുമാനം ഉണ്ടാക്കാൻ ഒരു വഴി എന്നതിലുപരി അവർപോലും അറിയാതെ ചിരിമാഞ്ഞവരുടെ ചുണ്ടിൽ അവർ ചിരി വിരിയിക്കുന്നു. ഇതുകൂടാതെ അമ്മമാർക്കുവേണ്ടി ഒരു പ്രത്യേക വിഭാഗവും EW SELL നുണ്ട്.
സമൂഹത്തിൽ നിലനിൽക്കുന്ന ഓരോ പ്രശ്നത്തിലും എക്സ്പെക്റ്റേഷൻ വാൾക്കേഴ്സ് ഇറങ്ങി ചെല്ലുന്നു. ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തു തുടങ്ങിയ ഈ കൂട്ടർ ഇന്ന് ഇന്ത്യ ഒട്ടാകം വളർന്നു നിൽക്കുന്നു, സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.
സമൂഹത്തിനരിവാര്യമായ പുതിയ പുതിയ പ്രൊജക്റ്റുകളുടെ പണിപുരയിലാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ യുവത്വങ്ങൾ.