തലശ്ശേരി: റെയില്‍വേ ജീവനക്കാരുടെ വാഹന പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. തമിഴ്നാട് സേലം സ്വദേശി ശിവയെ (38)യാണ് എസ്.ഐ.ആര്‍.മനുവും സംഘവുമാണ് പിടികൂടിയത്.തലശേരി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ റെയില്‍വെ ജീവനക്കാരന്‍ തലശേരി കോമത്ത് പാറയിലെ കുണ്ടന്‍ ചാലില്‍ പ്രബീഷിന്‍്റെ യൂണിക്കോണ്‍ ബൈക്കാണ് മോഷണം പോയത്.വാഹന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് മോഷ്ടാവ് പിടിയിലായത്. ചെറു വാഹനങ്ങള്‍ മോഷണം നടത്തി വില്‍പ്പന നടത്തുന്ന ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് കണ്ടെത്താനായത്.