പറപ്പൂക്കര :പറപ്പൂക്കര പഞ്ചായത്തിലെ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങി ഓഫീസിൽ വരേണ്ടതില്ല. സേവനവും സഹായവും വീട്ടിൽ എത്തിക്കും..
പെൻഷൻ അപേക്ഷ, പെൻഷൻ മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം എത്തിക്കൽ,ജീവൻ രക്ഷ മരുന്ന് വാങ്ങൽ ഉൾപ്പടെയുള്ള സേവനങ്ങളാണ് വീടുകളിൽ നൽകുന്നത്.ഇതിനായി സന്നദ്ധ സേവകരായി വളണ്ടിയർമാരെ പോലീസ് വെരിഫിക്കേഷനോടെ നിയോഗിച്ചിരിക്കുകയാണ്.
ഗ്രാമസഭകൾ അംഗീകരിച്ച ഗുണഭോക്താക്കൾക്കാണ് സേവനം സൗജന്യമായി നൽകുന്നത്.
സംസ്ഥാനത്ത് ആദ്യമായി പറപ്പൂക്കര പഞ്ചായത്താണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ.എം. വി.ഗോവിന്ദൻ മാസ്റ്റർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.പദ്ധതിയുടെ വിജയത്തിനായി പൊതുജനങ്ങൾക്കും സഹായം നൽകാം.ഇതിനായി ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
നാലാം വാർഡ് കുറുമാലിയിലെ 97വയസ്സുള്ള പള്ളത്ത് മാണിക്യനും ഭാര്യ മീനാക്ഷിക്കും ജീവൻ രക്ഷ മരുന്നും ചികിത്സ സഹായത്തിന്റെ അപേക്ഷയും നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ്,വൈസ് പ്രസിഡന്റ് എം.കെ.ഷൈലജ ടീച്ചർ,സെക്രട്ടറി ജി. സബിത, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.സി. കൃഷ്ണകുമാർ,നാലാം വാർഡ് വാതിൽപടി സേവന വളണ്ടിയർ ജിതിഷ സിജിൽ എന്നിവർ പങ്കെടുത്തു.