തൃശൂർ : സർക്കാരിന്റെ വ്യവസായ മേഖലയിലെ പദ്ധതിയിൽ ജില്ലയിൽ വരുന്നത് അഞ്ച് സ്വകാര്യ വ്യവസായ പാർക്കുകൾ. ഇതിൽ രണ്ട് സംരഭകരുടെ അപേക്ഷ ലഭിച്ചതായും, മൂന്ന് സംരഭകർ ഓൺലൈൻ അപേക്ഷയിലാണെന്നും ജില്ലാ വ്യവസായ വകുപ്പ് അധികൃതർ അറിയിച്ചു.
സ്വകാര്യ മേഖലയിൽ 10 ഏക്കറോ അതിൽ കൂടുതലോ ഭൂമിയും, അഞ്ച് ഏക്കറിൽ വരുന്ന കെട്ടിട സമുച്ചയങ്ങളുമാണ് പദ്ധതിയിൽ പരിഗണിക്കുക എന്നുമാണ് വിവരം. ഇവിടെ റോഡ്, വെള്ളം, അഴുക്കുയിൽ, വൈദ്യുതി . പൊതു സേവന കേന്ദ്രം തുടങ്ങി അടിസ്ഥാന സൗകര്യത്തിന് ഏക്കറിന് 30 ലക്ഷം രൂപ നിരക്കിൽ പരമാവധി 3 കോടി രൂപ ( ഭാവിയിൽ തിരിച്ചു കിട്ടുന്ന രീതിയിൽ ) സർക്കാർ സഹായം ലഭിക്കും. ഓൺലൈൻ വഴിയാണ് അപേക്ഷ പരിഗണിക്കുന്നത്.