എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഡെങ്കി പ​നി​ബാ​ധി​ത​ര്‍ വ​ര്‍​ധി​ക്കു​ന്നു. ; മരണം 10

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ പ​നി​ബാ​ധി​ത​ര്‍ വ​ര്‍​ധി​ക്കു​ന്നു. ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി​ര​​ത്തോ​ട്​ അ​ടു​ത്തു.കൊ​തു​കു​ജ​ന്യ, ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക്​ ക​ല​ക്ട​ര്‍ ജാ​ഫ​ര്‍ മാ​ലി​ക് നി​ര്‍​ദേ​ശം ന​ല്‍​കി.ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​ഡ​യ​റി​യ(​അ​തി​സാ​രം) തു​ട​ങ്ങി​യ​വ മൂ​ലം ചി​കി​ത്സ തേ​ടു​ന്ന​വ​ര്‍ വ​ര്‍​ധി​ച്ചു​വ​രു​ക​യാ​ണ്​. ക​ടു​ത്ത ക്ഷീ​ണ​വും ശ​രീ​ര​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​ന്ന വൈ​റ​ല്‍ പ​നി​യും കൂ​ടി​യി​ട്ടു​ണ്ട്. മി​ക്ക​വ​രും വീ​ടു​ക​ളി​ല്‍​ത​ന്നെ സ്വ​യം ചി​കി​ത്സ ചെ​യ്യു​ന്ന​തി​നാ​ല്‍ ആ​രോ​ഗ്യ വ​കു​പ്പ്​ ന​ല്‍​കു​ന്ന​തി​നേ​ക്കാ​ള്‍ അ​ധി​ക​മാ​യി​രി​ക്കും പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം. ആ​രോ​ഗ്യ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വെ​ള്ളി​യാ​ഴ്ച​യും സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ശ​നി​യാ​ഴ്ച​യും വീ​ടു​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച​യും ഡ്രൈ ​ഡേ ആ​ച​രി​ച്ചു. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 10 പേ​ര്‍​ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌ മ​രി​ച്ചു; 14 പേ​ര്‍ എ​ലി​പ്പ​നി ബാ​ധി​ച്ചും. 191 പേ​ര്‍​ക്ക്​ എ​ലി​പ്പ​നി​യും 203 പേ​ര്‍​ക്ക്​ ഹെ​പ്പ​റ്റൈ​റ്റി​സ് ബി​യും 50 പേ​ര്‍​ക്ക്​ ഹെ​പ്പ​റ്റൈ​റ്റി​സ് സി​യും സ്ഥി​രീ​ക​രി​ച്ചു . കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലും തൃ​ക്കാ​ക്ക​ര, ക​ള​മ​ശ്ശേ​രി, ആ​ലു​വ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​ണ് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും ഏ​റ്റ​വു​മ​ധി​കം റി​പ്പോ​ര്‍​ട്ട്​ ചെ​യ്ത​ത്.ജി​ല്ല​യി​ല്‍ ആ​കെ റി​പ്പോ​ര്‍​ട്ട്​ ചെ​യ്ത ഡെ​ങ്കി​പ്പ​നി കേ​സു​ക​ളി​ല്‍ 43 ശ​ത​മാ​ന​വും കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

9 − 4 =