കോട്ടയം: എം.ജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കി.ജൂലൈ ഒന്‍പത്, പത്ത് തിയതികളില്‍ കോട്ടയം സി.എം.എസ് കോളേജില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എച്ച്.ഡി പ്രവേശന പരീക്ഷ 2022 യഥാക്രമം ജൂലൈ 16, 17 തിയതികളിലേക്ക് മാറ്റി വച്ചു. വിശദവിവരങ്ങള്‍ക്ക് http://phd.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0481-2732947 എന്ന ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടുകയോ ചെയ്യുക.അതേസമയം, മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ പി.എച്ച്.ഡി പ്രവേശന പരീക്ഷക്ക് വേണ്ടി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഫീസ് അടച്ചതിന് ശേഷം അപേക്ഷ പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന അപേക്ഷകര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ ജൂലൈ 7, 8 തിയതികളിലായി തുറന്നു കൊടുക്കുന്നതാണ്.