തിരുവനന്തപുരം :ജില്ല കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ജൂലൈ 9ന് തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ വെച്ച് നേത്ര പരിശോധനാ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. വിര മിച്ച പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കുമുള്ള ഫാമിലി പ്രിവിലേജ് കാർഡ് വിതരണം മുൻ ഡി ജി പി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും മുൻ പോലീസ് സൂപ്രണ്ടും ശാന്തിനിധി ചെയർമാനുമായ എ ജെ തോമസ് കുട്ടി കാർഡ് ഏറ്റു വാങ്ങും. ടി ചടങ്ങിൽ വച്ച് എം ജി സർവ്വകലാശാല എം എസ് സി അപ്ലൈഡ് മൈക്രോ ബിയോളജിയിൽ ഒന്നാം റാങ്ക് നേടിയ റിട്ട. എസ് ഐ ജി ശങ്കരനാരായണൻ നായരുടെ മകൾ ജെ ഗൗരി ശങ്കറിനേയും, ആയുധവുമായി പോലീസ് വാഹനം തടഞ്ഞ് ആക്രമിക്കാൻ വന്നയാളെ സഹസികമായി കീഴടക്കിയ കർത്തവ്യ നിർവ്വഹണത്തിൽ മികച്ച മാതൃകയായ എസ് ഐ അരുൺ കുമാർ വി. ആറിനേയും ആദരിക്കുന്നു.