തിരുവനന്തപുരം :കേരളകോൺഗ്രസ്സ് (സ്കറിയ)വിഭാഗം രണ്ടായി പിളർന്ന ശേഷം അഡ്വ. ആർ സതീഷ് കുമാറിന്റെ നേതൃത്തിൽ പ്രവർത്തിച്ചുവരുന്ന കേരള കോൺഗ്രസ്സ് (എസ് )ഭാരവാഹികളും പ്രവർത്തകരും എൻ. സി. പിയിൽ ലയിച്ചതോ ടെ സംസ്ഥ നത്ത് എൻ. സി. പി യുടെ ശക്തി പതിൻമടങ്ങായി വർദ്ധിച്ചു.രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലഘട്ടം മുതൽ എൽ. ഡി. എഫിൽ തന്നെ ഉറച്ചുനിന്ന അഡ്വ. ആർ. രണ്ട് തവണ തിരുവനന്തപുരം നഗരസഭാ കൗൺസിലറും ടൗൺ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായി തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 32 വർഷമായി തിരുവനന്തപുരത്ത് അഭിഭാഷകനാണ്.രാഷ്ട്രീയ പ്രവത്തനതിനോടൊപ്പം തന്നെ സാമൂഹിക, സംസ്കാരിക സന്നദ്ധസംഘനയുടെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറിയുമായി പ്രവർത്തിക്കുകയാണ്. കേരളത്തിലെ ലോട്ടറി നിരോധനത്തിനെ തുടർന്നുള്ള സമരത്തിലും ആൾ കേരള പി എസ് സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന്റെ വിവിധ പ്രക്ഷോപ പരിപാടികളിലും സംഘടനകളുടെ പ്രസിഡന്റ് എന്ന നിലയ്ക്ക് സംസ്ഥാനത്തുടനീളം ശക്തമായി നേതൃത്വം നൽകുവാൻ അഡ്വ. ആർ. സതീഷ്കുമാറിന് കഴിഞ്ഞിട്ടുണ്ട്