തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. എ.ഡി.ജി.പി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു.പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് വിജിലന്‍സ് എ.ഡി.ജി.പിയായുള്ള നിയമനം. ആംഡ് പൊലീസ് ബറ്റാലിയന്‍ എ.ഡി.ജി.പിയായിരുന്ന കെ. പത്മകുമാറാണ് പൊലീസ് ആസ്ഥാനത്തെ പുതിയ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ പൊലീസ് ബറ്റാലിയന്റെ എ.ഡി.ജി.പിയായി മാറ്റി.ബീവറേജസ് കോര്‍പറേഷന്‍ എംഡിയായിരുന്ന എസ്.ശ്യാംസുന്ദറിനെ ക്രൈം ഡി.ഐ.ജിയായും നിയമിച്ചു. ഉത്തരമേഖലാ ഐ.ജിയായി ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ ടി. വിക്രമിന് ചുമതല നല്‍കി. എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ ബെവ്‌കോ എം.ഡിയായി നിയമിച്ചു. ബീവറേജസ് കോര്‍പറേഷന്‍ എം.ഡി സ്ഥാനം എ.ഡി.ജി.പി സ്ഥാനത്തിനു തത്തുല്യമാക്കി ഉയര്‍ത്തിയാണ് നിയമനം. ഐ.ജി അശോക് യാദവിനാണ് സെക്യൂരിറ്റി ഐ.ജിയുടെ ചുമതല.