കൊല്ലം: അഞ്ചലില്‍ ബസ് യാത്രികയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍. പാലക്കാട് കൊഴിഞ്ഞാപാറ സ്വദേശി മൈനയെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച ഉച്ചയോടെ കോട്ടുക്കല്‍ പാതയില്‍ കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ മാലയാണ് മൈന പൊട്ടിച്ചത്. മോഷണത്തിനിടയില്‍ മാല തറയില്‍ വീണു. ഇതു ശ്രദ്ധയില്‍പെട്ട ബസില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥിനി ഉടന്‍ വീട്ടമ്മയെ വിവരം അറിയിച്ചു.ബസ് നിര്‍ത്തിയതോടെ മൈന രക്ഷപ്പെട്ടു. യാത്രക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.