കണ്ണൂര്‍: ആറളം കീഴ്പ്പള്ളിയില്‍ ഭാര്യയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജിയുടെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേല്‍, എയ്ഞ്ചല്‍ എന്നിവരെയാണ് കാണാനില്ലെന്ന് കാട്ടി പോലീസ് പരാതി നല്‍കിയിരിക്കുന്നത്.ജൂലൈ ഒന്‍പത് മുതല്‍ ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് സജിയാണ് ആറളം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.