തിരുവനന്തപുര: തിരുവന്തപുരത്ത് മണ്ണിനടിയിൽ പെട്ട് രണ്ട് പേർ മരിച്ചു. കരകുളം കെൽട്രോൺ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ഊരൂട്ടമ്പലം സ്വദേശികളായ വിമൽ കുമാറും ഷിബുവുമണ് മരിച്ചത്. പത്തനംതിട്ട വാഹനാപകടത്തിൽ മരണം മൂന്നായി. ദമ്പതികൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന മകനും മരിച്ചു ആശുപത്രി നിർമ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.