ചേറ്റുവ: ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.ഏങ്ങണ്ടിയൂര്‍ സ്വദേശികളായ പൂക്കത്ത് ശ്രീരാജ് (23), ഹരിപ്പാട് അജിത് (20) എന്നീ ബൈക്ക് യാത്രക്കാര്‍ക്കാണു പരിക്കേറ്റത്.ഇന്നലെ രാവിലെ 11-നു ചേറ്റുവ ചുള്ളിപ്പടിയിലാണ് അപകടം നടന്നത്. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന്, റോഡില്‍ നിന്നിരുന്ന ബൈക്ക് സമീപത്തെ പഴക്കടയിലേയ്ക്ക് ഇടിച്ചുകയറിയാണു യുവാക്കള്‍ക്ക് പരിക്കേറ്റത്.