ചുരുളി: വിസ തട്ടിപ്പില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചുരുളി കഞ്ഞിക്കുഴി നെല്ലിക്കുന്നേല്‍ സായന്ത് സജീവ്,സജീവ് എന്നിവരാണ് അറസ്റ്റിലായത്.ഇവര്‍ രണ്ടും മൂന്നുംപ്രതികളാണ്.ഒന്നാം പ്രതി ബിന്ദു സജീവ് വിദേശത്തേയ്ക്കുകടന്നതിനാല്‍ അറസ്റ്റുചെയ്യാനായില്ല.അറസ്റ്റിലായ രണ്ടുപേരെയും ഇടുക്കി കോടതിയില്‍ഹാജരാക്കി.ഇവരെ മുട്ടംജില്ലാജയിലില്‍റിമാന്‍ഡ് ചെയ്തു. മൂന്നുപേരുടെപരാതിയെതുടര്‍ന്നണ് ഇവരെ കസ്റ്റഡിയില്‍എടുത്തത് ഇവരില്‍നിന്ന് 17 ലക്ഷം രൂപയാണ് പ്രതികള്‍ കൈക്കലാക്കിയത്.
പോര്‍ച്ചുഗലില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.
എന്നാല്‍ജോലിനല്‍കിയില്ല.ഇടയ്ക്ക്പണംവാങ്ങിയവരെ ദുബയ്‌വരെ കൊണ്ടപോയി തിരികെ കൊണ്ടുവന്നു .പരാതിക്കാര്‍പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.ഇതിനെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിനല്‍കി.