സലാല: സലാലയിലെ കടലില്‍ കാണാതായ അഞ്ച് ഇന്ത്യക്കാരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബാക്കിയുള്ള രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ഞായറാഴ്ച വിനോദസഞ്ചാര കേന്ദ്രമായ മുഗ്സെയിലിലാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിലും യുപിയിലുമുള്ള അഞ്ചുപേരാ സലാലയിലെ കടലില്‍ അകപ്പെട്ടത്. മഹാരാഷ്ട്ര സങ്കലില്‍ സ്വദേശി ശശികാന്ത് (42), അഞ്ചുവയസുകാരനായ മകന് ശ്രേയസ് എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്.